കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഭർത്താവിൻ്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയുടെ ആത്മഹത്യ

കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഭർത്താവിൻ്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയുടെ ആത്മഹത്യ

 
കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഭർത്താവിൻ്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയുടെ ആത്മഹത്യ

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഭർത്താവിൻ്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ഭർത്താവിൻ്റെ മൊഴി വിശ്വസനീയമോ? നൗഷീറയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

വ്യാഴ്ച്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കില്‍ ഷാളില്‍ കുരുക്കിട്ട് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഷാള്‍ അറുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് ഭര്‍ത്താവും ഭര്‍തൃമാതാവും പറയുന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അമ്പലത്തറ പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. ഇതേതുടർന്ന് പൊലീസ് റസാഖിനെ ചോദ്യം ചെയ്യുകയാണ്.

പൊലീസിനു മുൻപാകെ റസാഖ് നൽകിയ മൊഴി ഇങ്ങനെ: ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ നൗഷീറ സ്വന്തം മുകളിലേക്കും റസാഖ് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കും പോയി. ചായ കുടിച്ച് തിരിച്ച് റൂമിലെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

From around the web

Special News
Trending Videos