പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്

 

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്

 
f
 

പത്തനാപുരം പാടത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിലാണെന്ന് തിരിച്ചറിഞ്ഞു. ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റത് എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയും അന്വേൽണവും തുടരുകയാണ്. അതേസമയം കഴിഞ്ഞ ജനുവരിയിൽ കൊല്ലം പത്തനംതിട്ട അതിർത്തി കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

From around the web

Special News
Trending Videos