കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം

 
ുപകരപത,
 

കൊല്ലം പരവൂർ ചിറക്കരത്താഴത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്ത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചിറക്കരതാഴം സ്വദേശിനി 30 കാരിയായ വിജിതയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്നാണ് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്തിയ വിജിതയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവ് രതീഷ് തന്നെ എന്ന് നാട്ടുകാർ പറയുന്നു. പൊലീസ് വിജിതയുടെ അമ്മയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്.

From around the web

Special News
Trending Videos