പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. മരിക്കുന്നതിന് മുന്‍പ് ഭർത്താവ് ശ്രീജിത്താണ് തീകൊളുത്തിയതെന്ന് ശ്രുതി അനുജത്തിയോടും തന്റെ സഹോദരിയോടും പറഞ്ഞിരുന്നുവെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു. ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത ശ്രുതിയെ അയാള്‍ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
തന്റെ മകളെ ശ്രീജിത്ത് കൊന്നതാണെന്ന് ശ്രുതിയുടെ പിതാവ് പറഞ്ഞു. പപ്പയാണ് അമ്മയെ കൊന്നതെന്ന് മക്കളും പറഞ്ഞിരുന്നു. കുട്ടികളെ വിളിക്കാന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ അച്ഛന്‍ തല്ലാന്‍ വന്നുവെന്നും അവിടെ നിന്ന് പോയാല്‍ കുട്ടികളുടെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതിയുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.