ഫഹദ് ഫാസിൽ ചിത്രം "ഇരുൾ" വേൾഡ് ടെലിവിഷന്‍ പ്രീമിയര്‍ സംപ്രേഷണം ചെയ്യും
Updated: Jun 14, 2021, 18:20 IST

ഏപ്രില്‍ 2ന് റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം" ഇരുൾ" ഏഷ്യാനെറ്റിലൂടെ ജൂണ്‍ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രം റിലീസ് അയത്.
ഒരു സീരിയൽ കില്ലിംഗ് ആണ് "ഇരുൾ" എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. മൂന്ന് കഥാപാത്രങ്ങളിലൂടെ മാത്രമാന് ചിത്രത്തിൻറെ പ്ലോട്ട് മുന്നോട് പോകുന്നത്. പ്രധാനകഥാപാത്രങ്ങളായി ഫഹദ് ഫാസില്‍ , സൗബിന്‍ , ദര്‍ശന എന്നിവരായാണ് എത്തുന്നത്.
നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന പുതുമുഖമാണ് ചിത്രത്തിൻറെ സംവിധായകൻ. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഒരു പ്രത്യേക സൈക്കോളജിക്കല്‍ സ്റ്റൈലിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുള്‍ എന്ന പേര് പോലെ തന്നെ വെളിച്ചം വീശാത്ത ഒട്ടേറെ കഥാ സന്ദര്ഭങ്ങളും ചിത്രത്തിലുണ്ട്.
From around the web
Special News
Trending Videos