മെഡിക്കൽ കോളജിൽ കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ, അന്വേഷണത്തിന് ഇത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Jun 21, 2021, 17:36 IST

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ് ലബോറട്ടറിയിൽ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്ന് പരാതി. പരാതിയുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഗുരുതര അനാസ്ഥ വെളിപ്പെടുത്തുന്ന ലാബ് ജീവനക്കാരുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറകടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. 90 ശതമാനം പരിശോധനകളും നടക്കുന്നത് കാലഹരണപ്പെട്ട മെഷീനുകളിലാണെന്നാണ് പരാതി.
From around the web
Special News
Trending Videos