കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

 
കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ഫ​റോ​ക്കി​നും വെ​ള്ള​യി​ലി​നു​മി​ട​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​ഞ്ചി​ട​ത്തെ സി​ഗ്ന​ല്‍ ബോ​ക്‌​സി​ലെ വ​യ​റു​ക​ളാ​ണ് ഇ​വ​ര്‍ മു​റി​ച്ച​ത്. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി ആറാട്ട്പൊയില്‍ പ്രവീണ്‍രാജ്(34), സുല്‍ത്താന്‍ബത്തേരി നെന്‍മേനി കോട്ടൂര്‍ ജിനേഷ്(33) എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്.

ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേട്രാക്കില്‍ അഞ്ചിടത്തായി സിഗ്‌നല്‍ബോക്‌സിലെ വയറുകളാണ് മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രി 11.30-നാണ് സംഭവം. ഇരുവരോടും 23-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിധിയിലെത്തി ജോലിചെയ്യാന്‍ കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍(എസ്.എസ്.ഇ.) ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്ട് ആളില്ലാത്തതിനാലാണ് ഇരുവരെയും വിളിപ്പിച്ചത്.

ഇതിലുള്ള വിരോധം തീര്‍ക്കാനാണ് സിഗ്‌നല്‍ മുറിച്ചതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സിഗ്‌നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കി വെക്കുകയായിരുന്നു. എസ്.എസ്.ഇ. പരുഷമായി പെരുമാറിയതിലുള്ള വിരോധം തീര്‍ക്കാനാണിതെന്നും ഇരുവരും അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

From around the web

Special News
Trending Videos