യു.പി മാധ്യമ പ്രവർത്തകൻ സുലഭിനെ കൊലപ്പെടുത്തിയതോ ? അന്വേഷണം വേണം പ്രിയങ്കാ ഗാന്ധി

ഗോരഖ്പൂർ: ഉത്തർപ്രദേശിൽ മരണപ്പെട്ട എബിപി ചാനലിന്‍റെ റിപ്പോർട്ടർ കൊല്ലപ്പെട്ടതാണെന്ന് വാദം ഉയരുന്നു. രണ്ട് ദിവസം മുൻപ് താൻ കൊല്ലപ്പെട്ടേക്കുമെന്ന് കാട്ടി പൊലീസിന് സുലഭ് കത്തയിച്ചിരുന്നത് സംഭവത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നു.. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.
ഇന്നലെ രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സുലഭിനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ നിലയിലാണ് സുലഭിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന് ആയില്ല.
പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനലിന്‍റെ റിപ്പോർട്ടറായിരുന്നു സുലഭ്. പ്രദേശത്തെ മദ്യമാഫിയയെ കുറിച്ച് സുലഭ് നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് സുലഭിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. രണ്ട് ദിവസം മുൻപ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും കാട്ടി പ്രതാപ്ഘട്ട് എഡിജിപിക്ക് സുലഭ് പരാതി നൽകിയത്. പിന്നാലെയാണ് മരണവും സംഭവിച്ചത്.