ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ പ്രതിക്ക് വധശിക്ഷ
Jan 13, 2021, 16:22 IST

വാഷിങ്ടൺ: ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ പ്രതിയായ ലിസ മോണ്ട്ഗോമറിയെ വധശിക്ഷക്ക് വിധേയയാക്കി. വധശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കോടതി ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതി സ്റ്റേ നീക്കിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
അമേരിക്കയിൽ 68 വർഷത്തിന് ശേഷം ഇത് ആദ്യമാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിലാണ് വിഷം കുത്തിവെച്ച് ലിസ മോണ്ട്ഗോമറിയെ വധശിക്ഷ നടപ്പാക്കിയത്.
From around the web
Special News
Trending Videos