പോലീസ് സംഘത്തിനു നേരേ പ്രതിയുടെ പടക്കമേറ്

പോലീസ് സംഘത്തിനു നേരേ പ്രതിയുടെ പടക്കമേറ്

 
പോലീസ് സംഘത്തിനു നേരേ പ്രതിയുടെ പടക്കമേറ്

കഴക്കൂട്ടം : പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസ് സംഘത്തിനുനേരേ പ്രതി പടക്കമെറിഞ്ഞു രക്ഷപ്പെട്ടു. പൗണ്ടുകടവ് സ്വദേശി സന്തോഷ് (27) ആണ് രക്ഷപ്പെട്ടത്.  വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. പതിന്നാലുകാരിയായ പെൺകുട്ടിയെ മൂന്നാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ്‌ കൈയിലെ സഞ്ചിയിലുണ്ടായിരുന്ന പടക്കം പോലീസ് സംഘത്തിനു നേരേ പലതവണ എറിഞ്ഞു ഭീകരാന്തരീക്ഷം ഉണ്ടാക്കിയശേഷം ഓടി രക്ഷപ്പെട്ടത്. സംഘത്തിൽ ഉണ്ടായിരുന്ന കഴക്കൂട്ടം എസ്.എച്ച്.ഒ. ബിജുവും മൂന്നു പോലീസുകാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം പീഡനത്തിനിരയായ കുട്ടിയും വീട്ടിലുണ്ടായിരുന്നു. കുട്ടിയെ പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി

From around the web

Special News
Trending Videos