മൊബൈല്‍ഫോണും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി
Apr 26, 2021, 09:52 IST

മൊബൈല്‍ഫോണും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി.മായിലവള്ളം ലക്ഷം വീട് കോളനിയിലെ പി.എം. നവാസ് (38) ആണ് അറസ്റ്റിലായത്.മൂന്ന് പവന് സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും 5000 രൂപയും ആണ് ഇയാള്‍ കവര്‍ന്നത്.
വീട് കുത്തിത്തുറന്ന് നടത്തിയ മോഷണത്തിലെ പ്രതിയെയാണ് പിടികൂടിയത്.വിദ്യാനഗര്‍ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും ആണ് പ്രതിയെ പിടികൂടിയത്. എടനീര്‍ പെര്ഡാലമൂലയിലെ ചന്ദ്രകലയുടെ വീട്ടില്‍ ആണ് പ്രതി മോഷണം നടത്തിയത്. കവര്‍ച്ച നടത്തിയത് 20 ന് പട്ടാപ്പകലാണ്. 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
From around the web
Special News
Trending Videos