സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

 

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

 
പരലപുകരത
 

നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ തൃശൂരിൽ പിടിയിലായി. പ്രതി പ്രവീണ്‍ ബാലചന്ദ്രനാണ് എതിരെ കോട്ടയം ജില്ലയില്‍ മാത്രം 6 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ഉഴവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10000 രൂപ വാങ്ങി എന്നാണ് പരാതി. യുവതി സ്പീക്കറെ നേരിട്ട് ഫോണില്‍ വിളിച്ച് പരാതിയി അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പീക്കര്‍ എം ബി രാജേഷ്ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമായത്. കൂടുതല്‍ ആളുകള്‍ സമാനമായ പരാതി ഉയര്‍ത്താനുള്ള സാധ്യത ഉണ്ട് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

From around the web

Special News
Trending Videos