തിരുവനന്തപുരത്തെ മധ്യവയസ്‌കയുടെ മരണം; ഭര്‍ത്താവ് അറസ്റ്റിൽ

തിരുവനന്തപുരത്തെ മധ്യവയസ്‌കയുടെ മരണം; ഭര്‍ത്താവ് അറസ്റ്റിൽ

 
തിരുവനന്തപുരത്തെ മധ്യവയസ്‌കയുടെ മരണം; ഭര്‍ത്താവ് അറസ്റ്റിൽ

തിരുവനന്തപുരം കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകമെന്ന് സംശയം. ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. അന്‍പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

From around the web

Special News
Trending Videos