വ്യാജ ഐഡികള്‍ നിര്‍മ്മിച്ചുകൊടുത്ത സൈബര്‍ കഫേ മുതലാളി പിടിയില്‍

 

വ്യാജ ഐഡികള്‍ നിര്‍മ്മിച്ചുകൊടുത്ത സൈബര്‍ കഫേ മുതലാളി പിടിയില്‍

 
gg
 

ഡല്‍ഹി പോലീസിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ഇന്‍റര്‍നെറ്റ് കഫേ മുതലാളി നന്ദകിഷോർ എന്ന നവീൻ പിടിയില്‍. സംഭവത്തിൽ നവീന്‍റെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കുകയും ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

നവീന്‍റെ കഫേ പരിശോധിക്കവെ കമ്പ്യൂട്ടറില്‍ നിന്ന് ഡല്‍ഹി പോലീസിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വ്യാജ ഐഡി കാര്‍ഡുകളുടെ മോഡല്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി പ്രധാനപ്രതി സുനീല്‍ കുമാറിനോടൊപ്പം ന്യുഡല്‍ഹിയിലെ സംഘ വിഹാറിലെ സൈബര്‍ കഫേ മുതലാളി നന്ദകിഷോറിനെയും പോലീസ് ചോദ്യം ചെയ്തു.

From around the web

Special News
Trending Videos