അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്

 

അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്

 
GHJNHKL
 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളത്.

സ്വര്‍ണക്കടത്ത് സംഘത്തിന്റെ പണം തട്ടിയെന്ന കൊടി സുനി പ്രതിയായ കേസുള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്. അഞ്ച് കോടി രൂപയാണ് അന്ന് കൊടി സുനിയും സംഘവും തട്ടിയെടുത്തത് എന്നാണ് കേസ്. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും നേതർത്വം വഹിച്ചതായാണ് പ്രാഥമിക വിവരം. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

From around the web

Special News
Trending Videos