സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയ കേസിൽ കെ.സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

മഞ്ചേശ്വരത്ത് കെ സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻ വലിക്കാനായി കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടത്തും. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്നലെ, മഞ്ചേശ്വരം ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിൽ സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു.