വിസ്മയയുടെ മരണത്തിൽ ഭർത്താവിന്റെ നിർണായക വെളിപ്പെടുത്തലുകൾ
Jun 22, 2021, 12:41 IST

ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലക്കുയിൽ കണ്ടെത്തിയ വിസ്മയ എന്ന യുവതിയുടെ മരണത്തിൽ കസ്റ്റഡിയിലായ ഭർത്താവിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി ഭർത്താവ് കിരൺകുമാർ പൊലീസിനു മൊഴി നൽകി. ഇതിന്റെ പേരിൽ പലതവണ തർക്കമുണ്ടായെന്നും വിസ്മയയെ മുൻപു മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോടു കുറ്റ സമ്മതം നടത്തി.
എന്നാൽ മരണം നടക്കുന്ന ദിവസം താൻ ഭാര്യയെ മർഥിച്ചിരുന്നില്ല എന്നാൽ വഴക്ക് നടന്നിരുന്നു. വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോൾ നേരം പുലരട്ടെയെന്നു താന്‍ പറഞ്ഞു.ഭർത്താവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
From around the web
Special News
Trending Videos