സി.പി.എം പ്രവർത്തകർ തമ്മിൽ കത്തികുത്ത്, നാല് പേര്‍ക്ക് പരിക്ക്

 

സി.പി.എം പ്രവർത്തകർ തമ്മിൽ കത്തികുത്ത്, നാല് പേര്‍ക്ക് പരിക്ക്

 
ൂുപൂികഹബ
 

കാസർകോട് ബേക്കൽ അരവത്ത് സി.പി.എം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഉദുമ അരവത്ത് കുതിരക്കോട്ടെ ജിതേഷ്, മല്ലേഷ്, സുമേഷ്, ധനൽ എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ(22) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കബഡി കളിയുമായി ബന്ധപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ പ്രശ്നം പാര്‍ട്ടി ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പിന്നാലെയാണ് സംഘര്‍ഷം നടന്നത്. കുളിക്കാന്‍ എത്തിയ ഒരു സംഘത്തെ സിപിഎം പ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റൊരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

From around the web

Special News
Trending Videos