വടകര പീഡനക്കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

 

വടകര പീഡനക്കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

 
ബരബഹകദഹഗ
 

വടകര പീഡന കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. വടകര കരിബന പാലത്തിന് സമീപം വെച്ചാണ് ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സിപിഎം പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചതിന് സി.പി.എം മുളയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്  ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവര്‍ക്കെതിരെ ഇന്നലെയാണ് കേസെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.പി.എം പ്രവര്‍ത്തകരായ ഇരുവരെയും പാർട്ടി പുറത്താക്കിയിരുന്നു.

From around the web

Special News
Trending Videos