കാര്‍ വാങ്ങാനായി മൂന്നുമാസം പ്രായമായ കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
May 15, 2021, 10:28 IST

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് പിടികൂടി. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ്ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ പറഞ്ഞു.
From around the web
Special News
Trending Videos