എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി

എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി

 
എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി
കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ഇ​രു​മ്പ​നം സ്വ​ദേ​ശി പ്രി​യ​ങ്ക​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 

2,000 രൂ​പ​യു​ടെ 86 നോ​ട്ടു​ക​ൾ പ്രി​യ​ങ്ക​ന്‍റെ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്രയും കള്ളനോട്ട് പിടികൂടിയത് ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. കള്ളനോട്ട് ഇടപാടില്‍ മറ്റുപ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തശേഷം അന്വേഷണം വിപൂലീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

From around the web

Special News
Trending Videos