കൊടകര കുഴൽപ്പണക്കേസിൽ ധര്‍മരാജന്റെ മൊഴികളില്‍ വൈരുദ്ധ്യം

കൊടകര കുഴൽപ്പണക്കേസിൽ പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ധര്‍മരാജൻ പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റെതും ബാക്കി തുക തന്റേതാണെന്നുമാണ് ഹര്‍ജിയില്‍.
സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കവര്‍ച്ച പണം പൂര്‍ണമായും കണ്ടെത്താനായിട്ടില്ല. അതേസമയം ഇഡി കേസ് ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും. കുഴല്‍ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും കമ്മീഷന്‍ ലഭിക്കാറുണ്ടെന്നും പൊലീസിന് മൊഴി നൽകിയപ്പോൾ കവര്‍ച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണെന്നും വ്യാപാര ആവശ്യത്തിന് പോവുകയായിരുന്നു എന്നുമാണ് കോടതിക്ക് നല്‍കിയ ഹര്‍ജിയിലുള്ളത്.