വായ്പ അടച്ചിട്ടും ആധാരം നൽകിയില്ല, മണപ്പുറം ഫിനാൻസിനെതിരെ പരാതി
Jun 25, 2021, 13:17 IST

വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും വീടിന്റെ ആധാരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മണപ്പുറം ഫിനാൻസിനെതിരെ പരാതി. കോഴിക്കോട് മാവൂർ റോഡിലുള്ള മണപ്പുറം ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങൾ നടക്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വായ്പ്പ എടുത്ത മുഴുവൻ തുകയും ഇവർ നൽകിയതായി മാനേജരും കാഷ്യറും എഴുതി നൽകിയ രേഖകൾ ഇവരുടെ കയ്യിലുണ്ട്.
മുൻ മാനേജരാണ് ഇതിന് ഉത്തരവാദിയെന്നും ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നുമാണ് മണപ്പുറം ഫിനാൻസിന്റെ വിശദീകരണം. കോഴിക്കോട് പൂനൂർ സ്വദേശി റജുല, അത്തോളി സ്വദേശി സുജീഷ്, കക്കയം സ്വദേശി നുസൈബ എന്നിവരുടെ വീടിന്റെ ആധാരമാണ് വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും ലഭിക്കാതിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
From around the web
Special News
Trending Videos