നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 38.4 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി
Dec 23, 2020, 16:01 IST

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 38.4 ലക്ഷം രൂപയുടെ സിഗരറ്റ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. ഡൽഹിയിൽ നിന്നുള്ള നിസാമുദീൻ എക്സ്പ്രസിൽ എത്തിച്ച 32 പെട്ടി സിഗരറ്റുകളാണ് ആർപിഎഫ് പിടിച്ചെടുത്തത്.
23 ലക്ഷം രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടത് എന്ന് സ്പെഷൽ സ്ക്വാഡിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. ഗോപകുമാർ മനോര ഓൺലൈനോടു പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
From around the web
Special News
Trending Videos