ചാ​രാ​യ​വു​മാ​യി പാ​ലാ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ

ചാ​രാ​യ​വു​മാ​യി പാ​ലാ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ

 
41

കോ​ട്ട​യം: പാ​ലാ​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ സ്വദേശി ജെയിംസ് ജോർജ് പിടിയിലായത്. നേരത്തെ ഇയാൾക്കെതിരെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിപ്പോയിലെത്തിയ കെ എസ് ആർ ടി സിയുടെ ആഭ്യന്തര വിജിലൻസ് സംഘം ജെയംസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസ് മുറിയിൽ നിന്നാണ് ചാരായവും പിടികൂടിയത്.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളുടെ ഓഫീസിൽ ചാരായം ഉണ്ടെന്ന വിവരത്തെ തുടർന്ന് യാത്രാക്കാരെന്ന മട്ടിൽ വേഷം മാറി ആനന്ദ രാജും സംഘവും അവിടേക്ക് എത്തി ജെയിംസിനെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ചാരായം കണ്ടെത്താനാകാതെ വന്നതോടെ എക്സൈസ് സംഘം പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് മിന്നൽ പരിശോധനയ്ക്കായി കെ എസ് ആർ ടി സി വിജിലൻസ് സംഘം ഡിപ്പോയിൽ എത്തിയത്. ഇവർ നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തുകയും ചെയ്തു. അര ലിറ്റർ ചാരായമാണ് കണ്ടെത്തിയത്.

From around the web

Special News
Trending Videos