വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
 
വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്ക് വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ഒരു പ്രകടനം നടന്നിരുന്നു.

ഇതിന് പിന്നാലെ എസ്ഡിപിഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വൈകിട്ടോടെ ഇരുകൂട്ടരും നാഗംകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിരിഞ്ഞുപോകുന്നതിനിടെ എസ്ഡിപിഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ നന്ദു കൊല്ലപ്പെടുകയുമായിരുന്നു.സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. സുനീർ, അബ്ദുൾ ഖാദർ, യാസിർ, മുഹമ്മദ് അനസ്, നിഷാദ്, റിയാസ്, ഷാജുദ്ദീൻ, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
 
From around the web

Special News
Trending Videos