പട്ടികജാതി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിക്കെതിരെ കേസ്

 

പട്ടികജാതി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിക്കെതിരെ കേസ്

 
ലുപപുസര
 

പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ കേസ്. . മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ മുന്‍ പൂജാരിയും നിലവില്‍ പത്തനംതിട്ട ഇലന്തൂര്‍ ദേവി ക്ഷേത്രത്തിലെ പൂജാരിയായ മുക്കൂട്ടുതറ ഇടകടത്തി സ്വദേശി വിനു മോനെതിരെയാണ് കേസ്.

വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 3 വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് ആരോപണം. മുണ്ടക്കയം സ്വദേശിനിയാണ് പരാതിക്കാരി. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം. പൂജാരിയുടെ കൈവശം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും യുവതി പരാതിയില്‍ പറയുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

From around the web

Special News
Trending Videos