പെരിന്തൽമണ്ണയിൽ വീണ്ടും കഞ്ചാവു വേട്ട; യുവാവ് പിടിയിൽ

പെരിന്തൽമണ്ണയിൽ വീണ്ടും കഞ്ചാവു വേട്ട; യുവാവ് പിടിയിൽ

 
പെരിന്തൽമണ്ണയിൽ വീണ്ടും കഞ്ചാവു വേട്ട; യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും കഞ്ചാവു വേട്ട. 1.75 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മണ്ണാർക്കാട് തെങ്കര സ്വദേശി അബ്ദുൽ മുത്തലിബ് (39) നെയാണ് പോലീസ് പിടികൂടിയത്. മണ്ണാർക്കാട്, തെങ്കര  ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിലെ ചെറുകിട വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ് ഇയാൾ.

അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച്  രഹസ്യ കേന്ദ്രങ്ങളിൽ സംഭരിക്കുന്ന കഞ്ചാവ് ആവശ്യക്കാർക്ക് കിലോഗ്രാമിന് 25000 രൂപ മുതൽ വിലയിട്ടാണ്  ഇടനിലക്കാർ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നത്. അട്ടപ്പാടി,തെങ്കര ഭാഗങ്ങളിലെ മൊത്തവിതരണക്കാരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഡി വൈ  എസ് പി അറിയിച്ചു.

From around the web

Special News
Trending Videos