കവര്‍ച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍- പരാതിക്കാരന്റെ മൊഴി

 

കവര്‍ച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍- പരാതിക്കാരന്റെ മൊഴി

 
വവ
 

കൊടകര കുഴല്‍പ്പണ കേസില്‍ പരാതിക്കാരനായ ഷംജീറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്. കവര്‍ച്ച നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ ആണെന്നും പിന്നീട് സുജയ് സേനന്‍ കൊണ്ടുവന്ന കാറിലാണ് തങ്ങള്‍ മടങ്ങിയതെന്നും ഷംജീര്‍ മൊഴി പകര്‍പ്പില്‍ പറയുന്നു. കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഉല്ലാസ് ബാബുവിന്റെ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നേരത്തെ ഒരു തവണ സുജയ് സേനനെ ചോദ്യം ചെയ്തിരുന്നു. പണം വിതരണം ചെയ്ത വഴികളിലൂടെയാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസില്‍ നഷ്ടപ്പെട്ട പണത്തിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് ധര്‍മരാജന്റെ തീരുമാനം.

From around the web

Special News
Trending Videos