അമ്മ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ അമ്മ യുവതികളായ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോർട്ട് വന്നത്.
വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിഎന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ എത്തുമ്പോൾ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
യുവതികളുടെ മാതാപിതാക്കൾ ചേർന്നാണ് കൊല നടത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം. അന്തവിശ്വാസികളായ കുടുംബം മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എൻ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പളും. കൊല്ലപ്പെട്ടവരിൽ മൂത്ത പെൺകുട്ടി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായിരുന്നു. രണ്ടാമത്തെയാൾ ചെന്നൈയിലുള്ള എ ആർ റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മ്യൂസിക് വിദ്യാർഥിനിയും.