പുതുവത്സരാഘോഷങ്ങള്‍ക്കിടെ കൊച്ചിയില്‍ വൻ കവര്‍ച്ച
Jan 2, 2021, 16:45 IST

പുതുവത്സരാഘോഷങ്ങള്‍ക്കിടെ കൊച്ചിയില്‍ വൻ കവര്‍ച്ച. പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്ന് 11.11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടാക്കള്‍ കൊണ്ടുപോയി. പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ രണ്ടു ദിവസമായി ചുള്ളിക്കലിലുള്ള ബന്ധുവീട്ടിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്. എളമക്കര സി.ഐ. വി.ആര്‍. സുനില്‍, എസ്.ഐ.മാരായ ബിബിന്‍, രാജു, എ.എസ്.ഐ. സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
From around the web
Special News
Trending Videos