സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

 

സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

 
ുപവുകരപച
 

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നും തങ്ങള്‍ നിരപരാധികളാണെന്നും ചൂണ്ടിക്കാട്ടി കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്‌ററിലായ ഹിജാസ് ഉള്‍പ്പെടെയുള്ള പ്രതികളും ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള എട്ട് പേരാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കേസിൽ പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് അന്വേഷണ സംഘം നടത്തുന്നത്.

From around the web

Special News
Trending Videos