ഓട്ടോറിക്ഷാ ഡ്രൈവർ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ.

ഓട്ടോറിക്ഷാ ഡ്രൈവർ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്.
സമീപത്തെ പുരയിടത്തിൽ കിണർ നിർമിക്കുന്നവർ മോട്ടർ കൊച്ചുമോന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ തൊഴിലാളികൾ ഇതെടുക്കാനായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ലൈറ്റുകൾ അണച്ചിട്ടില്ലായിരുന്നു.പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ പ്രദേശവാസികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഏബ്രഹാമിന്റെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്.
തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. മുറിയിൽ നിന്നു മാരാകായുധങ്ങൾ കണ്ടെത്തി. ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.പൊലീസെത്തി കൂടുതൽ പരിശോധനകൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.