കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയിൽ ‘പാര്‍ട്ടി ബന്ധ’മെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

 

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയിൽ പാര്‍ട്ടി ബന്ധ’മെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

 
പുരപുകതതകതച
 

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയില്‍ പാര്‍ട്ടി ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്ത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കുമെന്നും അതില്‍ ഒരു പങ്ക് പാര്‍ട്ടിക്കാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാര്‍ട്ടിക്കാര്‍ക്ക് പങ്ക് നല്‍കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.

കാരിയറും ക്വട്ടേഷന്‍ സംഘാംഗവും തമ്മിലുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം. ടി പി വധക്കേസ് പ്രതികള്‍ക്കും കവര്‍ച്ചയില്‍ പങ്കുണ്ടെന്നും കവര്‍ച്ചാ സംഘത്തിന് സംരക്ഷണം നല്‍കുന്നത് കൊടി സുനിയാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പ്രചരിക്കുന്നത് ആരുടെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

From around the web

Special News
Trending Videos