കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ട ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ
Jan 26, 2021, 09:46 IST

തിരുവനന്തപുരം: കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപത്തുള്ള കോഴിഫാമിലാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ജനുവരി 15നാണ് ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം ആയപ്പോഴേക്കുമായിരുന്നു മരണം. കൈ ഞരമ്പുകളും മുറിച്ച നിലയിൽ കണ്ട ആതിരയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നു. എന്നാൽ ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം വിവാഹിതയായ ഒന്നര മാസത്തിനുള്ളിൽ ആതിര ആത്മഹത്യ ചെയ്യാനുള്ള കാരണവും ദുരൂഹമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനിരിക്കെയാണ് ഭർതൃമാതാവിന്റെ മരണവും.
From around the web
Special News
Trending Videos