പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; ണം നൽകിയ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് മാല കവർന്നു

പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; ണം നൽകിയ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് മാല കവർന്നു

 
പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; ണം നൽകിയ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് മാല കവർന്നു

പട്ടിക്കാട് : പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തിയ യുവാക്കൾക്കു പണം നൽകാൻ കാറിന്റെ ഗ്ലാസ് താഴ്ത്തിയ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് 2 പവന്റെ മാല കവർന്നു. ദേശീയപാതയോരത്ത് ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന എറണാകുളം സ്വദേശി ജോജി (30)യുടെ മാലയാണു കവർന്നത്.2 യുവാക്കൾ കാറിന്റെ വാതിലിൽ തട്ടുകയും ഗ്ലാസ് താഴ്ത്തിയപ്പോൾ പെട്രോൾ അടിക്കാൻ പണം തരാമോ എന്നു ചോദിക്കുകയുമായിരുന്നു. പഴ്സിൽ നിന്ന് പണം നൽകിയ ഉടൻ ഒരാൾ കഴുത്തിൽ കത്തി വച്ച് മുഴുവൻ പണവും തരാൻ ആവശ്യപ്പെട്ടു.

ജോജി കത്തി തട്ടി മാറ്റാൻ ശ്രമിച്ചതോടെ യുവാക്കൾ കയ്യേറ്റത്തിനു മുതിർന്നു. ജോജി കത്തി ഒടിച്ചു കളഞ്ഞെങ്കിലും അക്രമികളിലൊരാൾ മറ്റൊരു കത്തിയെടുത്ത് കഴുത്തിൽ കുത്തി. ഒഴിഞ്ഞു മാറിയെങ്കിലും ജോജിക്ക് ചെറിയ പരുക്കു പറ്റി. വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ഷർട്ട് അഴിച്ചു കളഞ്ഞതോടെ അക്രമികളിലൊരാൾ നിലത്തു വീണു.

ഈ തക്കത്തിനു വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ‌ രണ്ടാമൻ താക്കോൽ പിടിച്ചുവലിച്ചു. ഇതോടെ കാർ ഓഫായി. തുടർന്നുള്ള പിടിവലിക്കിടെയാണു മാല നഷ്ടപ്പെട്ടത്. ഇതിനിടെ രണ്ടാമനും നിലത്തു വീണു. മറ്റു വാഹനങ്ങൾ വരുന്നതു കണ്ട ഇരുവരും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.പീച്ചി പൊലീസ് ഇൻസ്പെക്ടർ എസ്.ഷുക്കൂർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

From around the web

Special News
Trending Videos