കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി

 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി

 
പുരരപകരത
 

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് കണ്ടെത്തി. മുന്‍പും ഈ രീതിയില്‍ കടത്ത് നടന്നിരുന്നുവെന്നും ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിൽ പറയുന്നു.

കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. അര്‍ജുന്‍ ആയങ്കിയുടെ കാറ് പിടിച്ചെടുക്കാനും കസ്റ്റംസ് ശ്രമം നടത്തിയിരുന്നു. കാറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ പ്രത്യേക അറ ഉണ്ടെന്നാണ് വിവരം. പിടിയിലായ മുഹമ്മദ് ഷെഫീഖ് വാഹകന്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തി.

From around the web

Special News
Trending Videos