മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരുമകൻ ഡീസൽ വാങ്ങിയതിൽ ദൂരൂഹതയുണ്ടെന്നും അർച്ചനയുടെ പിതാവ്

  മകൾ ആത്മഹത്യ ചെയ്യില്ലെന്നും  മരുമകൻ ഡീസൽ വാങ്ങിയതിൽ ദൂരൂഹതയുണ്ടെന്നും അർച്ചനയുടെ പിതാവ് 

 
ARCHANN'
 

തിരുവനന്തപുരം : വിഴിഞ്ഞത്ത്  പയറ്റുവിളയിൽ തീ കൊളുത്തി മരിച്ച  അർച്ചനയുടേത് ആതമഹത്യയല്ലെന്ന് പിതാവ്. തന്റെ മകൾ ഒരിക്കലും  ആത്മഹത്യ  ചെയ്യില്ലെന്നും ഭർത്താവ് സുരേഷിന്റെ കൈകൾ സംഭവത്തിന് പിന്നിലുണ്ടെത്തെന്നു വിശ്വസിക്കുന്നതായുമാണ് അദ്ദേഹം ആരോപിക്കുന്നത്.

കൂടാതെ അർച്ചനയുടെ   ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നത്തിൽ . ദുരൂഹതയുണ്ടെന്നും മകളെ നഷ്ടപെട്ട പിതാവ് വേദനയോടെ പറഞ്ഞു. ഇതിഒനെപ്പറ്റി ചോദിച്ചപ്പോൾ  ഉറുമ്പ് ശല്യം മൂലമാണ് ഡീസൽ വാങ്ങിയത് എന്ന് സുരേഷ് പറഞ്ഞതായും അർച്ചനയുടെ പിതാവ് പറഞ്ഞു.

ഇവരുടേത്   പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നഴ്സിംഗ്  പാസ്സായ അർച്ചനയെ  ജോലിക്കു വിടാൻ   സുരേഷ് അനുവദിച്ചില്ല . സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നതായും മകൾ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നതായും പിതാവ് ആരോപിച്ചു. സംഭവം നടന്ന ശേഷം ഓടി രക്ഷപ്പെടുവാൻ ശർമിച്ച അർച്ചയുടെ ഭർത്താവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

From around the web

Special News
Trending Videos