സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍, അന്വേഷണം പഴയ കേസുകളിലേക്കും വ്യാപിപ്പിക്കുന്നു

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ തേടുകയാണ് പൊലീസ്. രാമനാട്ടുകര അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ ചെര്‍പ്പുള്ളശ്ശേരി സ്വദേശിയായ ചരല്‍ ഫൈസലിന്റെ സംഘത്തില്‍ പെട്ടവരാണ്.
സ്വര്‍ണക്കടത്ത്, രാമനാട്ടുകര അപകട കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ കേസുകള്‍ ഉള്‍പ്പെടെ അന്വേഷിക്കും. കൊലപാതകം, ദുരൂഹ മരണം, തട്ടിക്കൊണ്ട് പോകല്‍ കേസുകളാണ് അന്വേഷിക്കുന്നത്. കാണാതായവരെ പറ്റിയും പണമിടപാടുകളും പരിശോധിക്കും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് പരിശോധിക്കുന്ന ദൗത്യ സംഘം പ്രവര്‍ത്തിക്കുന്നത്.