കൊച്ചിയില്‍ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമവും

കൊച്ചിയില്‍ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമവും

കൊച്ചിയില്‍ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമവും

കൊച്ചി : ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഷാനവാസിനെയാണ് സംഭവം നടന്ന് ഒരുമാസത്തിന് ശേഷം പൊലീസ് പിടികൂടിയത്. പത്തടിപ്പാലത്തെ ബാര്‍ ഹോട്ടലിന് മുന്നില്‍ കഴിഞ്ഞ ഫെബ്രുവരി 5നായിരുന്നു വാക്ക്തര്‍ക്കവും കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമവും. മദ്യപാനത്തിനിടെ അമല്‍ ഷാനവാസിന്റെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് ബാറിനകത്ത് ആദ്യം തര്‍ക്കമുണ്ടായി. ഷാനവാസിനെയും കൂടെയുള്ളവരെയും ബാര്‍ ജീവനക്കാര്‍ പുറത്താക്കി.

ഇതില്‍ പ്രകോപതരായ സംഘം ബാറിന് പുറത്ത് രാഹുലിനായി കാത്തുനിന്നു. മദ്യാപാനത്തിനൊടുവില്‍ പുറത്തേക്ക് വന്ന അമലിനെ മര്‍ദിച്ച ഷാനവാസ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.പൊലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് ഷാനവാസ് പിടിയിലാടത്. മറ്റ് മൂന്ന് പേരെ പൊലീസ് തിരയുകയാണ്.

From around the web

Special News
Trending Videos