കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍(34) ആണ് അറസ്റ്റിലായത്. കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. യാത്രയ്ക്കിടെ കയ്യുറ എടുക്കുന്നതിനായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
എന്നാല്‍ വേറൊരു വണ്ടി കടന്നുപോയതിനാല്‍ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രോഗി മരിച്ചിരുന്നു. പിന്നീടാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ജൂണ്‍ 3ന് ആയിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തെക്കുംഭാഗത്തുനിന്നാണ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.