അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത ഭീം ആര്‍മി പ്രവര്‍ത്തകനെ കൊലപ്പെടുത്തി

 

അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത ഭീം ആര്‍മി പ്രവര്‍ത്തകനെ കൊലപ്പെടുത്തി

 
മമ
 

അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭീം ആര്‍മി പ്രവര്‍ത്തകനെ മർദിച്ച് കൊലപ്പെടുത്തി. വീടിന് പുറത്ത് പതിച്ച അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത വിനോദ് ബാംനിയ എന്ന 21 കാരനെയാണ് നാലു പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. വിനോദിന്റെ അംബേദ്ക്കറൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അക്രമികള്‍ ഭീഷണി മുഴക്കിയതായും, അക്രമത്തിനിടെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ പൊലീസ് അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ഭീം ആര്‍മി പ്രതിഷേധിച്ചു.

From around the web

Special News
Trending Videos