പഞ്ചാബിൽ അകാലിദൾ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

ചണ്ഡിഗഡ്: പഞ്ചാബിൽ യുവ അകാലിദൾ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. വിക്കി മിദുകേരയാണ് കൊല്ലപ്പെട്ടത്. നാല് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാലംഗ സംഘത്തിലെ രണ്ട് പേരാണ് വെടിയുതിർത്തത്. വിക്കി മിദുകേര സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മറ്റൗർ മാർക്കറ്റിൽ എത്തിയ വിക്കി തന്റെ കാറിൽ കയറാനൊരുങ്ങവേയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മൊഹാലിയിലെ സെക്ടർ 71ൽ വസ്തു ഇടപാടുകാരനെ കാണാൻ എത്തിയതായിരുന്നു വിക്കി. വെടിയേറ്റ വിക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാസ്ക് ധരിച്ച അക്രമികൾ പിന്തുടർന്നു വെടിയുതിർത്തു. തുടർന്ന് അക്രമികൾ കാറിൽ രക്ഷപ്പെട്ടു.വിക്കിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിക്കിക്കുനേരേ ഒന്പതു റൗണ്ട് വെടിയുതിർത്തതായി പോലീസ് അറിയിച്ചു.