ഏലൂരിൽ ഐശ്വര്യ ജ്വല്ലറി മോഷണം; ഒരാൾ പിടിയിൽ

ഏലൂരിൽ ഐശ്വര്യ ജ്വല്ലറി മോഷണം; ഒരാൾ പിടിയിൽ

 
ഏലൂരിൽ ഐശ്വര്യ ജ്വല്ലറി മോഷണം; ഒരാൾ പിടിയിൽ

എറണാകുളം ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവൻ സ്വർണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ പത്ത് വർഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ബംഗ്ലാദേശ് പൗരനാണിയാൾ.  കേസിൽ ഇനിയും നാലു പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഏലൂർ എഫ്എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ നവംബർ 16 നാണ് കോടികളുടെ കവർച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിൻഭാഗം തുരന്ന മോഷ്ടാക്കൾ ഇരുകടകളെയും വേർതിരിക്കുന്ന ഭിത്തി തകർത്ത് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. 

From around the web

Special News
Trending Videos