വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി
Feb 12, 2021, 10:03 IST

കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച് വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടില്‍ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ദേവകിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു പ്രതികളുടെ ശ്രമം.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
അമ്മയുടെ പേരിലുള്ള വീടും പുരയിടവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ രാജേഷ് അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദേവകിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് രാജേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
അതേസമയം സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ഈ കുടുംബത്തില്‍ വഴക്കും അടിയും സ്ഥിരമായിരുന്നുവെന്നും മരണം മുന്‍കൂട്ടി കണ്ട ദേവകി അപകട സാധ്യതയും മരണത്തെ കുറിച്ചും പേപ്പറില്‍ എഴുതി കുപ്പിയിലാക്കി അയലത്തെ വീട്ടില്‍ എറിഞ്ഞ് കൊടുത്തത് ദേവകിയുടെ മരണത്തില്‍ നിര്‍ണായകമായത്. പല കഥകള്‍ പറഞ്ഞ് അന്വേഷണം വഴിെതറ്റിക്കാന് ശ്രമിക്കുമ്ബോഴും പൊലീസിന് നിര്‍ണായക തെളിവായത് ഈ കത്തിനെ തുടര്‍ന്നുണ്ടായ സംശയങ്ങളാണ്. ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൊലപാതകം അടിവരയിടുന്നതായിരുന്നു.
From around the web
Special News
Trending Videos