ഷഫീക്കിന്റെ മൊഴിയില്‍ അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍

 

ഷഫീക്കിന്റെ മൊഴിയില്‍ അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍

 
പുലകസരകപരതകച
 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകന്‍ റെമീസ് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെന്നും റെമീസ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. അറസ്റ്റിന് കസ്റ്റംസ് ശ്രമിച്ചിട്ടില്ല. സ്വര്‍ണം കടത്തിയിട്ടുമില്ല, പങ്കാളിയുമല്ല. മാധ്യമങ്ങളിലേത് വ്യാജവാര്‍ത്തകളാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

From around the web

Special News
Trending Videos