വീട്ടിൽ അതിക്രമിച്ചുകയറിയത് തടയാൻ ശ്രമിച്ച യുവതിക്ക് ആക്രമണത്തിൽ വെട്ടേറ്റു
Apr 4, 2021, 09:54 IST

വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസിയായ വീട്ടമ്മ വാഴയും ചെടികളും വെട്ടിനശിപ്പിച്ചത് തടയാൻ ശ്രമിച്ച യുവതിക്ക് ആക്രമണത്തിൽ വെട്ടേറ്റു. അരിവാൾകൊണ്ടുള്ള വെട്ടിൽ കൈവിരൽ അറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊച്ചുകുടി സിജുവിെൻറ (30)കൈവിരലാണ് അറ്റുപോയിരിക്കുന്നത്
മാറാടി പാറത്തട്ടാലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴുത്തിനു നേരെയുള്ള വെട്ട് തടഞ്ഞതാണ് കൈവിരൽ അറ്റുപോകാൻ കാരണം. വീട്ടമ്മക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
From around the web
Special News
Trending Videos