തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ
Updated: Apr 4, 2021, 14:08 IST

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ.വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ് മരിച്ചത്.
കരമനയിലാണ് സംഭവം. വൈശാഖും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.
From around the web
Special News
Trending Videos