മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു

കൊല്ലം: മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മ ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്.
കുഞ്ഞിന്റെ മുത്തഛന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തുറന്നപ്പോള്‍ സംശയം തോന്നി ഇദ്ദേഹം കുഞ്ഞിനെ എടുത്തു നോക്കുകയായിരുന്നു. കുഞ്ഞിന് അനക്കമുണ്ടായില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രസവത്തിനു പിന്നാലെ ദിവ്യക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ദിവ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണത്തിനായി ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായി വേണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഈ സഹായിയെ പറഞ്ഞുവിടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.