കോന്നിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി
Jun 15, 2021, 17:34 IST

പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിൽ വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. ഏതാണ്ട് ഒന്നര മാസത്തെ പഴക്കമുള്ള 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തേത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇന്നലെ സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംസ്ഥാന തീവ്രവാദ വിരുദ്ധ വിഭാഗത്തിനാണ് കേസ് അന്വേഷണ ചുമതല. തീവ്രനിലപാടുകളുള്ള ചില സംഘടനകള്‍ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
From around the web
Special News
Trending Videos